ഷംസീറിന് നറുക്ക് വീഴുമോ ? ; സജി ചെറിയാന് പകരം പരിഗണിക്കുന്നവരുടെ പട്ടികയിൽ മൂന്ന് പേർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചത് രണ്ടാം പിണറായി സര്‍ക്കാറിന് തിരിച്ചടിയായിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച്‌ ഒരുമാസം പിന്നിടുമ്ബോഴാണ് സജി ചെറിയാന് മന്ത്രിപദം ഒഴിയേണ്ടി വന്നത്. ഇതോടെ സജി ചെറിയാന് പകരം ആര് മന്ത്രിസഭയില്‍ എത്തും എന്നതാണ് കേരളം ആകാംഷയോടെ കാത്തിരിക്കുന്നത്. ഇതിനിടയില്‍ പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സജി ചെറിയാന്പകരം ആലപ്പുഴക്കാരന്‍ തന്നെ മന്ത്രിസഭയിലെത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

മന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത് മൂന്ന് പേരുകളാണ്. ആലപ്പുഴയില്‍ നിന്ന് പി .പി ചിത്തരഞ്ജന്‍, കൊല്ലത്ത് നിന്നും മുകേഷ്, കണ്ണൂരില്‍ നിന്നും എ.എന്‍ ഷംസീര്‍ എന്നിവരുടേതാണ്. വ്യാഴാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ഈ കാര്യം ചര്‍ച്ച ചെയ്യും. പകരക്കാരനെ മന്ത്രിസഭയില്‍ ഉടന്‍ എത്തിക്കണമോ എന്ന ചോദ്യത്തിന് അധികം വൈകാതെ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. സജി ചെറിയാന്‍ (ചെങ്ങന്നൂര്‍) ഉള്‍പ്പെടെ ആറ് എംഎല്‍എമാരാണ് സിപിഐഎമ്മിന് ആലപ്പുഴ ജില്ലയിലുള്ളത്. അരൂര്‍ അംഗം ദലീമ ജോജോ, ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജന്‍, അമ്ബലപ്പുഴയില്‍ നിന്ന് എച്ച്‌ സലാം, കായംകുളം എംഎല്‍എ യു പ്രതിഭ, മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍ എന്നിവര്‍. ഇതില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി പി ചിത്തരഞ്ജന്റെ പേര് പാര്‍ട്ടി പരിഗണിക്കാനും സാധ്യതയുണ്ട്. അതേസമയം കണ്ണൂരില്‍ നിന്നുളള എ എന്‍ ഷംസീറിന്റെ പേരും സജീവ പരിഗണനയിലുണ്ട്.

മന്ത്രി സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും വിഷയം ഏറ്റെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭയില്‍ ഇന്ന് ഇക്കാര്യം ഉന്നയിക്കും. ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് കോണ്‍ഗ്രസ്, യുഡിഎഫ് ആവശ്യം. സജിചെറിയാന്റെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായവും പ്രതിപക്ഷം തേടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...