ബിഹാറിലെ അധ്യാപകർക്ക് ഇരുട്ടടിയായി പുതിയ ഉത്തരവ് ; സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: സെൻസസ് ജോലികൾ, വോട്ടർ പട്ടിക പുതുക്കൽ, ജാതി സർവ്വേ തുടങ്ങിയ ഒട്ടനവധി അനധ്യാപക ജോലികൾക്കിടയിൽ കഷ്ടപ്പെടുന്ന ബിഹാറിലെ അധ്യാപകർക്ക് ഇരുട്ടടിയായി പുതിയ ഉത്തരവ്. രോഹ്താസ് ജില്ലയിലെ സാസാരം മുൻസിപ്പൽ കോർപ്പറേഷനാണ് സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് അധ്യാപകർക്ക് ഇത്തരം ജോലികൾ നൽകുന്നത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

മുൻസിപ്പൽ പരിധിയിലുള്ള എല്ലാ സ്കൂളുകളും തെരുവുനായ്ക്കളുടെ വിവരങ്ങൾ കൈമാറാൻ ഒരു അധ്യാപകനെ ‘നോഡൽ ഓഫീസറായി’ നിയമിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സ്കൂളിനുള്ളിലും പരിസരത്തുമുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യാവസ്ഥ, അവയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ അധ്യാപകൻ ശേഖരിച്ച് നൽകണം. നഗരത്തിൽ തെരുവുനായ്ക്കൾക്കായി ഒരു സംരക്ഷണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...

കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന്റെ രാഷട്രീയ പ്രസക്തി ഇല്ലാതാകുന്നുവെന്ന് ബിജെപി ദേശീയ...

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ്...

മുംബൈയിൽ വൻ ലഹരിക്കടത്ത് ; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

0
ന്യൂഡൽഹി : ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കൊണ്ടുവന്ന ലക്ഷങ്ങളുടെ ലഹരിമരുന്ന്...