Sunday, December 22, 2024 10:05 pm

പുതിയ സ്വകാര്യതാ നയം ; വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി ; അന്വേഷണത്തിന് സ്റ്റേ ഇല്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സ് ആപ്പിനും ഫേസ് ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇടക്കാല സ്റ്റേ വേണമെന്ന ഫേസ് ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും ആവശ്യം കോടതി നിരസിച്ചു. നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സിജിഐ ഡയറക്ടര്‍ ജനറല്‍ നോട്ടിസ് നല്‍കിയിരുന്നു. സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്‌സ്ആപ്പിന് നല്‍കിയ നോട്ടിസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഫേസ് ബുക്കുമായി പങ്കുവെയ്ക്കുന്നതില്‍ സുതാര്യതയില്ലെന്ന് വ്യക്തമാക്കിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ജൂണ്‍ നാലിന് സിജിഐ ഡയറക്ടര്‍ ജനറല്‍ വാട്‌സ് ആപ്പിന് നോട്ടിസ് നല്‍കി. സ്വകാര്യത നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടിസ്. ഈ നടപടിക്കെതിരെയാണ് വാട്‌സ് ആപ്പും ഫേസ് ബുക്കും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ നോട്ടിസ് സ്റ്റേ ചെയ്യുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് അനുപ് ജയ്റാം ഭംഭാനി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  അന്വേഷണം ജുഡീഷ്യല്‍ പരിശോധനയിലാണെന്ന കാര്യം സിജിഐ ഡയറക്ടര്‍ ജനറലിന്റെ മനസിലുണ്ടാകണമെന്നും പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ട കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി ചോദ്യം ചെയ്ത് വാട്‌സാപ്പും ഫേസ് ബുക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ജൂലൈ ഒന്‍പതിന് വീണ്ടും പരിഗണിക്കും.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി ഉയര്‍ത്തി സമൂഹ വിവാഹത്തിൽ നിന്ന് പിന്മാറി 27...

0
ചേർത്തല: സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതി ഉയര്‍ത്തി സമൂഹ വിവാഹത്തിൽ...

ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ മതഭ്രാന്തരുടെ നടപടി ആവര്‍ത്തിക്കുവാന്‍ പാടില്ല : കെ.സി.സി

0
തിരുവല്ല: എല്ലാ മതങ്ങള്‍ക്കും അവരവരുടെ മതപരമായ വിശ്വാസ സംരക്ഷണത്തിനും ആചാരങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള...

കെ എസ് ആർ റ്റി സിയും കാറും കൂട്ടിയിടിച്ച് അയ്യപ്പ ഭക്തന് പരിക്ക്

0
കോന്നി : കെ എസ് ആർ റ്റി സിയും അയ്യപ്പഭക്തരുടെ കാറും...

ആളുകൾക്ക് കയറാൻ പാകത്തിനുള്ള കൂറ്റൻ നക്ഷത്രം കോന്നിയിൽ

0
കോന്നി : ക്രിസ്തുമസ് നക്ഷത്രത്തിനുള്ളിൽ കയറാൻ കഴിയുമോ? കലഞ്ഞൂരിലെ ഈ ക്രിസ്തുമസ്...