സംസ്ഥാന ബിജെപിക്ക് പുതിയ ടീം ഉടന്‍ ചുമതലയേല്‍ക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാന ബിജെപിക്ക് പുതിയ ടീം ഉടന്‍ ചുമതലയേല്‍ക്കും. ഏപ്രില്‍ പകുതിയോടെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. ഭാരവാഹി തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ചര്‍ച്ചചെയ്യുന്നതിനായി ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ ചേരും. നിലവില്‍ സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്‍ മാരുടെയും തെരഞ്ഞെടുപ്പ് മാത്രമാണ് ബിജെപിയില്‍ പൂര്‍ത്തിയായത്. ജില്ലാ ഭാരവാഹികളുടെയും സംസ്ഥാന കോര്‍ കമ്മിറ്റി – ഭാരവാഹികളെയും പ്രഖ്യാപിക്കാന്‍ ഉണ്ട്.

ഇതില്‍ ജില്ലാ ഭാരവാഹികളെ ആദ്യം തെരഞ്ഞെടുക്കും. പിന്നാലെ ഏപ്രില്‍ പകുതിക്ക് മുന്‍പായി സംസ്ഥാന തലത്തില്‍ ബിജെപിയുടെ പുതിയ ടീം നിലവില്‍ വരും എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോര്‍ കമ്മിറ്റിയില്‍ അടക്കം പഴയ ചുമതലക്കാരില്‍ പകുതി ആളുകളെ നിലനിര്‍ത്തി ബാക്കി പുതുമുഖങ്ങളെയും യുവാക്കളെയും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഉള്ളതായിരിക്കും. 10 വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും പുതിയ സമിതിയില്‍ ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...