പത്തനംതിട്ട ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ 10,36,488 സമ്മതിദായകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടികയില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീകളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. ഇത്തവണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ 15,897 പേരാണ്. ഇതില്‍ 2021 ജനുവരി ഒന്നിന് മുമ്പ് 18 വയസ് പൂര്‍ത്തിയായ 1602 പേരും ഉള്‍പ്പെടുന്നു. അതേസമയം പുതിയ വോട്ടര്‍ പട്ടികയില്‍ നിന്നും 4736 പേരെ ഒഴിവാക്കിയിട്ടുമുണ്ട്.

തിരുവല്ല മണ്ഡലത്തില്‍ 2,08,708 പേരാണ് ആകെയുള്ള വോട്ടര്‍മാര്‍. ഇതില്‍ 1,09,218 പേര്‍ സ്ത്രീകളും 99,490 പേര്‍ പുരുഷന്മാരുമാണ്.

റാന്നി മണ്ഡലത്തില്‍ ആകെ 1,90,468 സമ്മതിദായകരാണുള്ളത്. ഇതില്‍ 98,451 പേര്‍ സ്ത്രീകളും 92,016 പേര്‍ പുരുഷന്മാരും ഒരാള്‍ ട്രാന്‍സ്ജന്‍ഡറുമാണ്.

ആറന്മുള മണ്ഡലത്തില്‍ ആകെ 2,33,365 സമ്മതിദായകരാണുള്ളത്. ഇതില്‍ 1,22,960 പേര്‍ സ്ത്രീകളും 1,10,404 പേര്‍ പുരുഷന്മാരും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

കോന്നി മണ്ഡലത്തില്‍ ആകെ 2,0,0210 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,05,769 പേര്‍ സ്ത്രീകളും 94,441 പേര്‍ പുരുഷന്മാരുമാണ്.

എസ്.സി മണ്ഡലമായ അടൂരില്‍ 2,03,737 പേരാണ് സമ്മതിദായകരാണുള്ളത്. ഇതില്‍ 1,08,567 പേര്‍ സ്ത്രീകളും 95,168 പേര്‍ പുരുഷന്മാരും രണ്ടുപേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...