പത്തനംതിട്ട: തിരുവല്ലയില്‍ പുഴയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ആറുമാസം പ്രായമായ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. കൊലപാതകത്തിനുള്ള തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭ്യമായില്ല എന്നാണ് സൂചന. കുട്ടിയുടെ കൈകാലുകള്‍ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റാണന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ദുരൂഹത നീക്കാനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും. മരിച്ച ശേഷം പെണ്‍കുഞ്ഞിനെ പുഴയോരത്തെ ചതുപ്പ് നിലത്തില്‍ ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. ഇന്നലെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.