പൊങ്കൽ റിലീസ് മുടങ്ങി , പിറന്നാൾ ദിനത്തിലും ‘ജനനായകൻ’ ഇല്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പിന്നാലെ നേരിട്ട ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വമ്പൻ വിജയവും മുഖ്യമന്ത്രി പദവിയും സ്വന്തമാക്കിയ വിജയ്‌ക്ക് ഇത് സുവർണ്ണകാലമാണ്. തമിഴക വെട്രി കഴകം (ടിവികെ) വിചാരിച്ചതിലും വലിയൊരു രാഷ്ട്രീയ മുന്നേറ്റമാണ് തമിഴ്‌നാട്ടിൽ കാഴ്ചവെച്ചത്. എന്നാൽ ഈ രാഷ്ട്രീയ വിജയങ്ങൾക്കിടയിലും വിജയ് ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമുണ്ട്—അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ജനനായകൻ’ തിയറ്ററുകളിലെത്താൻ വൈകുന്നു എന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്ത്, കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ജനുവരിയിൽ പൊങ്കൽ റിലീസായി വരേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡുമായുള്ള ചില പ്രതിസന്ധികൾ കാരണം റിലീസ് നീണ്ടുപോയി. വിജയിന്റെ ജന്മദിനത്തോടനുബന്ധിച്ചെങ്കിലും ‘ജനനായകൻ’ തിയറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

എന്നാൽ ആ കാത്തിരിപ്പ് വീണ്ടും നീളുമെന്നാണ് സൂചനകൾ. ‘ജനനായകൻ’ വൈകുമെങ്കിലും ആരാധകരുടെ ജന്മദിനാഘോഷങ്ങൾ ഒട്ടും കുറയ്ക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. വിജയ്‌ക്കൊപ്പം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും തകർപ്പൻ വേഷത്തിലെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജില്ല’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...