നരേന്ദ്ര മോദിക്ക് യു.എ.ഇ പ്രസിഡന്റിന്റെ ബിഗ് സല്യൂട്ട്; ഭരണരംഗത്തെ 12 വർഷത്തെ സമാനതകളില്ലാത്ത നേട്ടത്തിന് പ്രത്യേക അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദം അലങ്കരിച്ച നേതാവെന്ന ചരിത്രപരമായ റെക്കോർഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിയെ ഹൃദയപൂർവ്വം അഭിനന്ദിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം മോദിക്ക് ആശംസകൾ നേർന്നത്. ഇന്ത്യയുടെ തുടർന്നുള്ള പുരോഗതിക്കായി ഇനിയും വലിയ വിജയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ച യുഎഇ പ്രസിഡന്റ്, ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

യുഎഇ പ്രസിഡന്റിന്റെ ഹൃദ്യമായ ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൊട്ടുപിന്നാലെ രംഗത്തെത്തി. ‘എന്റെ സഹോദരാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് യുഎഇ പ്രസിഡന്റിന് മോദി മറുപടി നൽകിയത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ-യുഎഇ ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും, ഈ ഊഷ്മളമായ സൗഹൃദത്തെ താൻ ഏറെ വിലമതിക്കുന്നുവെന്നും മോദി കുറിച്ചു. വരും വർഷങ്ങളിലും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ മറുപടിയിൽ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചാണ് 2026 ജൂൺ ഒമ്പതിന് നരേന്ദ്ര മോദി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 1952 മെയ് 13 മുതൽ 1964 മെയ് 27 വരെ (4,398 ദിവസങ്ങൾ) ആയിരുന്നു നെഹ്റു തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി രാജ്യം ഭരിച്ചത്. എന്നാൽ 2014 മെയ് 26-ന് അധികാരമേറ്റ നരേന്ദ്ര മോദി, ജൂൺ ഒമ്പതോടെ ഈ പദവിയിൽ 4,399 ദിവസങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇതോടെ, തുടർച്ചയായി 12 വർഷത്തിലധികമായി രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...