കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ ലഭിച്ചിട്ടും മില്‍മ തടഞ്ഞു; പാല്‍കുപ്പി കരാറില്‍ തമിഴ്‌നാട് കമ്പനിക്ക് അനുകൂലമായി ഇടപെടലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മിൽമയുടെ ഒരു ലിറ്ററിന്റെ പാല്‍കുപ്പി ഇടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട ഇടപെടലുകൾ നടന്നതായി ആരോപണം. കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ സ്വന്തമാക്കിയ കമ്പനിയെ ഒഴിവാക്കാന്‍ മില്‍മ അധികൃതര്‍ ശ്രമിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ‘ക്ലിയര്‍പെറ്റ്’ കമ്പനിയോട് നിലവില്‍ ഉയര്‍ന്ന വില ഈടാക്കുന്ന തമിഴ്‌നാട് ആസ്ഥാനമായ ‘TPAC സ്‌കൈ പെറ്റ്’ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കാന്‍ മില്‍മ ആവശ്യപ്പെടുകയായിരുന്നു. നിലവിലെ കമ്പനിക്ക് 40 ശതമാനം വിതരണാവകാശം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ നിർദ്ദേശം ക്ലിയര്‍പെറ്റ് കമ്പനി തള്ളിക്കളഞ്ഞതോടെ മില്‍മ കരാര്‍ മരവിപ്പിക്കുകയും പിന്നീട് ടെന്‍ഡര്‍ റദ്ദാക്കുകയുമാണുണ്ടായത്. ഇതിനെതിരെ ക്ലിയര്‍പെറ്റ് കമ്പനി ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രതികാരമായി മില്‍മ ക്ലിയര്‍ പെറ്റ് കമ്പനിയുടെ ടെന്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. ക്ലിയര്‍ പെറ്റ് കമ്പനിയോട് തമിഴ്‌നാട് കമ്പനിയുമായി വിതരണ പങ്കാളിത്തം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട് അയച്ച ഇമെയിലിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...