കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി തമിഴ്‌നാട്ടിലെ കർഷകർ. കാലവർഷം ചതിച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴേക്ക് പോവുകയാണ്. ഇതോടെ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ജീവനീരെത്താൻ കേരളത്തിൽ കനത്ത മഴ പെയ്യണമെന്ന പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ പ്രത്യേക സർവമത പ്രാർത്ഥനയും പൂജകളും നടത്തി. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തിലാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചത്. ജില്ലാ കർഷക സംഘം വർക്കിങ് പ്രസിഡന്റ് എസ്. മനോഹരൻ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിലവിൽ 112 .90 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്.

സാധാരണ ജൂൺ ആദ്യവാരത്തിലാണ് മുല്ലപ്പെരിയാർ ഡാമിൽനിന്ന് തമിഴ്നാട്ടിലേക്ക് കാർഷികവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടുന്നത്. ഈ സമയത്ത് കർഷകർ ഒന്നാം വിളയിറക്കും. ഇത്തവണ മഴയില്ലാത്തതിനാൽ ഇതുവരെ വെള്ളം തുറന്നുവിട്ടിട്ടില്ല. ഇതോടെ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളാണ് പ്രതിസന്ധിയിലായത്. കാർഷിക ആവശ്യത്തിന് മാത്രമല്ല. കുടിവെള്ളത്തിനും ഈ ജില്ലക്കാർ മുല്ലപ്പെരിയാറിനെയാണ് ആശ്രയിക്കുന്നത്. തേനി ജില്ലയിലെ 14707 ഏക്കർ സ്ഥലത്തു മുല്ലപ്പെരിയാറിനെ ആശ്രയിച്ചു കൃഷി ഇറക്കുന്നുണ്ട്. മഴ കുറവായതിനാൽ ഇതുവരെ മുല്ലപ്പെരിയാറിൽനിന്ന് വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടില്ല. കർഷകരുടെ ജീവിതമാർഗ്ഗം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് ‘മഴ ദൈവങ്ങൾ’ കനിയാൻ തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ സർവമത പ്രാർത്ഥന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...