വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി : ഈടാക്കിയ തുക തിരികെ നൽകണം, വെള്ളം ലഭ്യമാക്കണം, 10000 രൂപയും പലിശയും നൽകണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും ഉപഭോക്താവിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് അടിയന്തിരമായി ഉറപ്പു വരുത്തണമെന്നും പരാതിക്കാരന് നഷ്ടവും കോടതി ചെലവും നൽകണമെന്നും തൃശ്ശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അന്തിക്കാട് ബ്ലോക്ക് സെക്രട്ടറി പീതാംബരൻ ടി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. കേരള വാട്ടർ അഥോറിറ്റി ചേർപ്പ് പി.എച്ച്.സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഇരിങ്ങാലക്കുട എക്സിക്യുട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരത്തുള്ള മാനേജിങ്ങ് ഡയറക്ടർ എന്നിവരാണ് എതിര്‍കക്ഷികള്‍.

സർവ്വീസ് പെൻഷനേഴ്സ് യൂണിയന്റെ കണക്ഷനിൽ കുറച്ചു കാലങ്ങളായി വെള്ളം ലഭിച്ചിരുന്നില്ല. മൂന്ന് ബില്ലുകളിൽ ഒരേ റീഡിംഗ് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഉപഭോഗം രേഖപ്പെടുത്തുന്ന കോളത്തിൽ നാല് യൂണിറ്റ് എന്ന് രേഖപ്പെടുത്തിയിരുന്നു. വെള്ളത്തിന്റെ ചാർജ് ഈടാക്കുകയും ചെയ്തിരുന്നു. ഇപ്രകാരം വെള്ളത്തിന്റെ ചാർജ് ഈടാക്കുകയും വെള്ളം ലഭ്യമാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹർജിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ജീവിതത്തിന്റെ സുപ്രധാന ഭാഗമായ വെള്ളത്തിന്റെ ബിൽ സുവ്യക്തമാകണമെന്നും ഉപഭോക്താവിന് മനസ്സിലാക്കാൻ കഴിയുന്നതാകണമെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് വെള്ളം നൽകാതെ നിയമവിരുദ്ധമായി ഈടാക്കിയ 1323 രൂപ തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകണമെന്നും അടിയന്തിരമായി ഹർജിക്കാരന് ശരിയായ രീതിയിലും മതിയായതുമായ വെള്ളം നൽകണമെന്നും വിധി പ്രസ്താവിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...