ഗണേഷ് കുമാറിനെതിരെയുള്ള അഴിമതി പരാതിയിൽ വിജിലൻസിനോട് കോടതി റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാൻ വിജിലൻസിന് കോടതിയുടെ നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഗണേഷ് മന്ത്രിയായിരുന്ന കാലത്ത് ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്നായിരുന്നു പരാതി. ഇവരുടെ എക്സ്പോർട്ടിങ്ങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നിവയുടെ ടെൻഡറുകൾ നൽകിയതിൽ അഴിമതിയും അധികാര ദുർവിനിയോഗവും ഉണ്ടായെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. എറണാകുളം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ഇയാൾ നേരത്തെ വിജിലൻസ് ഡയറക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അടുത്ത മാസം 20നകം കേസില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....