കെ സി വേണുഗോപാലിനെതിരെ ഹസീന സയിദ് നടത്തിയ ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചതിന് പിന്നാലെ ഹസീന സയിദ്, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നടത്തിയ ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം. ഡി എം കെ – കോൺഗ്രസ് സഖ്യം ഉറച്ചതെന്നും ഈ സഖ്യം ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് കെ സി വേണുഗോപാലാണെന്നുമാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള എ ഐ സി സി അംഗം ഗിരീഷ് ചോദാങ്കർ വ്യക്തമാക്കിയത്. കേരള മുഖ്യമന്ത്രി ആകാൻ കെ സി ശ്രമിച്ചിട്ടില്ലെന്നും കേരളത്തിലെ വിജയ് ഫാൻസിനെ ലക്ഷ്യമിട്ട് തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടി വി കെ സഖ്യത്തിന് കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ഉടൻ തന്നെ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ഗിരീഷ് ചോദാങ്കർ വ്യക്തമാക്കി.

അതിനിടെ കെ സി വേണുഗോപാലിനെ പിന്തുണച്ച് തമിഴ്നാട് പി സി സി പ്രസിഡന്റ് സെൽവപെരുന്തഗൈയും രംഗത്തെത്തി. ടി വി കെയെ കുറിച്ച് കെ സി സംസാരിച്ചിട്ടേയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഡി എം കെയുമായുള്ള കോൺഗ്രസ് സഖ്യം കെ സി അടക്കമുള്ള നേതൃത്വത്തിന്റെ തീരുമാനമാണ്. ഡി എം കെയുമായുള്ളത് ആശയപരമായ സഖ്യമാണെന്നും അത് തുടരുമെന്നും പി സി സി പ്രസിഡന്റ് പറഞ്ഞു. ഹസീനയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണ്. നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ഹസീനയുടെ ശ്രമത്തെ തള്ളിക്കളയുന്നതായും സെൽവപെരുന്തഗൈ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...