തിരുവനന്തപുരം : സാധനം വാങ്ങി പണം നൽകുന്നതുമായി ബന്ധപ്പട്ടുണ്ടായ തർക്കത്തിൽ വയോധികനായ കട ഉടമയെ മർദിച്ച യുവാക്കൾ പിടിയിൽ. പണം നൽകാൻ ഗൂഗിൾ പേ ഇല്ലാത്തതു സംബന്ധിച്ചുള്ള തർക്കത്തിനൊടുവിലാണ് വയോധികനായ പെട്ടിക്കട ഉടമയെ യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി വാഴമുട്ടത്തായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി വിഷ്ണു(28), സുഹൃത്ത് കൊട്ടാരക്കര എഴുകോൺ സ്വദേശി വൈശാഖ് (25) എന്നിവരാണ് അറസ്റ്റിലായത്. തർക്കത്തിൽ കടയും തല്ലിപ്പൊളിച്ചാണ് ഇവർ മടങ്ങിയത്. ലഹരി പദാർഥങ്ങൾ വാങ്ങിയതിനു പണം ഗൂഗിൾ പേ ആയി നൽകാൻ ശ്രമിച്ചപ്പോൾ ആ സൗകര്യം കടയിൽ ഇല്ലെന്നു പറഞ്ഞതാണ് പ്രകോപനമെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. തുടർന്നായിരുന്നു ആക്രമണം. വിഷ്ണുവിനെതിരെ തിരുവല്ലം പോലീസിലും വൈശാഖിനെതിരെ എഴുകോൺ പോലീസിലും കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























