കണ്ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി പി.ആര്‍.ഡി.യുടെ പ്രസ് റിലീസ് ; ഗുരുതര ചട്ടലംഘനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അഴീക്കോട് നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസ് റിലീസ് ഇറക്കിയതായി റിപ്പോര്‍ട്ട്. കെ.വി. സുമേഷിന് അനുകൂലമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസ് റിലീസ് ഇറക്കിയതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനമായ പി.ആര്‍.ഡി വഴി സ്ഥാനാര്‍ത്ഥിയുടെ പരാതി സംബന്ധിച്ച വാര്‍ത്ത നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സ്ഥാനാര്‍ത്ഥി കെ.വി. സുമേഷിനെതിരെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നതായും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നതായും ആരോപിച്ച് എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി എം. പ്രകാശന്‍ മാസ്റ്റര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഈ പരാതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് വാര്‍ത്താക്കുറിപ്പായി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഒരു രാഷ്ട്രീയ മുന്നണിയുടെ പരാതിയും സ്ഥാനാര്‍ത്ഥിക്കൊപ്പമുള്ള നിലപാടുകളും സര്‍ക്കാര്‍ വാര്‍ത്താ വിതരണ സംവിധാനം വഴി പ്രചരിപ്പിച്ചത് ചട്ടലംഘനമാണ്. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...