കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സിപിഎം സമ്മേളനം ; എം എല്‍ എയും പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌, സിപിഎം സമ്മേളനം നടത്തിയാതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോടില്‍  ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു സമ്മേളനം. ബിജെപി യില്‍ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. 100 ലേറെ ആളുകളാണ് പങ്കെടുത്തത്. നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലനും പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാറശാല ചെങ്കല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ നേരത്ത പറഞ്ഞിരുന്നതാണ്. കോവിഡ് വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് ചുമതല പൂര്‍ണമായും പോലീസിനെ ഏല്പിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നു പരാതിയും ഉയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...