ദേശീയപാത വികസനം : പുനരധിവാസ തുക അനുവദിക്കുന്നതിന് രേഖകള്‍ ഹാജരാക്കണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമി ഉള്‍പ്പെടുന്ന കൊയിലാണ്ടി, വടകര താലൂക്കുകളില്‍പ്പെട്ട വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടക്കാര്‍ക്കും, വീട് നഷ്ടപ്പെടുന്നവര്‍ക്കും പുനരധിവാസ പാക്കേജില്‍ അനുവദിച്ച തുക അനുവദിക്കുന്നതിലേക്കായി അര്‍ഹരായവര്‍ രേഖകള്‍ അതത് തീയതികളില്‍ ബന്ധപ്പെട്ട എല്‍.എ എന്‍.എച്ച്‌ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസില്‍ ഹാജരാക്കണം.

ഹാജരാക്കേണ്ട രേഖകള്‍
1) കച്ചവടം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ ലൈസന്‍സ് (നിലവിലെ റോഡ് വീതി കൂട്ടലിന്റെ ഭാഗമായിട്ടുളളതിന് 08.12.2011 ഡിസംബര്‍ എട്ടിന് മുന്‍പുളളത് (2 കോപ്പി) നന്തി ചെങ്ങോട്ടുകാവ് ഡീവിയേഷന്‍ റോഡിന്റെ ഭാഗമായുളളതിന് 08.11.2017 നവംബര്‍ എട്ടിന് മുന്‍പുളളത് (2 കോപ്പി)
2) കച്ചവട സ്ഥാപനത്തിന് കെട്ടിട ഉടമ നല്‍കിയ എഗ്രിമെന്റ് (2 കോപ്പി)
3) കെട്ടിട സ്ഥാപനം നടത്തുന്നവര്‍ കെട്ടിട ഉടമസ്ഥര്‍ക്ക് മാസവാടക നല്‍കുന്നതിന്റെ രേഖകള്‍ – 2 കോപ്പി
4) ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയതും എല്ലാ അവകാശികളുടേതും) – 2 കോപ്പി
5) ആധാര്‍ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്)
6) ഭൂവുടമ തന്നെയാണ് കച്ചവടക്കാര്‍ എങ്കില്‍ ഭൂമിയുടെ നഷ്ടപരിഹാരം ലഭിച്ച അവാര്‍ഡിന്റെ പകര്‍പ്പ് (2 കോപ്പി)
7) താമസ കെട്ടിടത്തിന്റെ നഷ്ടപരിഹാരം ലഭിച്ച അവാര്‍ഡ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി എന്നിവയുടെ പകര്‍പ്പുകള്‍ (2 കോപ്പി)

രേഖകള്‍ ഹാജരാക്കേണ്ട തീയതികള്‍ (വില്ലേജ്, രേഖകള്‍ ഹാജരാക്കേണ്ട തീയതി എന്ന ക്രമത്തില്‍)
കൊയിലാണ്ടി
പയ്യോളി ഏപ്രില്‍ 8, 11, 12, 16
തിക്കോടി – ഏപ്രില്‍ 18, 19
മൂടാടി – ഏപ്രില്‍ 20, 21
വിയ്യൂര്‍ – ഏപ്രില്‍ 22, 23
പന്തലായനി – ഏപ്രില്‍ 25, 26
ചെങ്ങോട്ടുകാവ് – ഏപ്രില്‍ 27, 28
ചേമഞ്ചേരി – ഏപ്രില്‍ 29, 30
രാമനാട്ടുകര – ഏപ്രില്‍ 13
ഇരിങ്ങല്‍ – മെയ് മൂന്ന്, നാല്

വടകര
അഴിയൂര്‍ – ഏപ്രില്‍ 8, 21, 27
ഒഞ്ചിയം – ഏപ്രില്‍ 11, 22, 28
ചോറോട് – ഏപ്രില്‍ 18, 23, 29
വടകര – ഏപ്രില്‍ 8, 19, 25, 30
നടക്കുതാഴെ – ഏപ്രില്‍ 11, 20, 26

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...