നിറക്കൂട്ട് -2020 ചിത്രരചനാ മത്സരം ; അലന്‍ ഷാജി സാമുവലിന്റെ ഓര്‍മ്മകളുമായി സഹപാഠികള്‍ ….

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അലന്‍ ഷാജി സാമുവല്‍ ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ തന്റെ പ്രിയ സുഹൃത്തുക്കളിലൂടെ അലന്‍ ഇന്നും ജീവിക്കുകയാണ്. പത്തനംതിട്ട എസ്.ഡി.എ സ്കൂളിലെ 1998 – 2011 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍. ചെന്നൈ സത്യഭാമ കോളേജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായിരിക്കെ  2014 മാര്‍ച്ച് 17 ന് ബീച്ചില്‍  ഹോളി ആഘോഷത്തിനിടെ കടത്തിരയില്‍പ്പെട്ടായിരുന്നു മരണം. പത്തനംതിട്ട വാഴയില്‍ ഷാജി സാമുവലിന്റെ മകനായിരുന്നു അലന്‍.

വിടരും മുമ്പെ മധുരമുള്ള ഓർമ്മകൾ ബാക്കിയാക്കി തങ്ങളെ വിട്ടുപിരിഞ്ഞ പ്രിയ കൂട്ടുകാരന്‍ അലന്‍ ഷാജി സാമുവലിന്റെ
ഓര്‍മ്മകള്‍ എന്നും നിലനിര്‍ത്താന്‍ കൂട്ടുകാര്‍ ഒത്തുകൂടി. അങ്ങനെയാണ്  Alan Memorial Program Committee (AMPC) രൂപീകരിച്ചത്.  2014-ൽ പ്രവർത്തനം ആരംഭിച്ച ഈ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വർഷംതോറും ചിത്രരചനാ മത്സരവും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും  മുടക്കമില്ലാതെ നടത്തിവരുന്നു.

നിറങ്ങളെയും ചിത്രങ്ങളെയും എന്നും പ്രണയിച്ചിരുന്ന പ്രിയ അലന്റെ ഓർമ്മയ്ക്കായി ഈ വർഷവും “നിറക്കൂട്ട് -2020” എന്ന പേരിൽ ചിത്രരചനാ മത്സരം നടത്തുകയാണ്. മനസ്സിലൂടെ മിന്നിമറയുന്ന വർണ്ണചിത്രങ്ങള്‍ക്ക്  കരവിരുതിലൂടെ വിസ്മയം തീര്‍ക്കാന്‍ കഴിവുള്ളവര്‍ക്ക് മത്സരിക്കാം. തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് സമ്മാനവുമുണ്ട്. സമ്മാനത്തില്‍ ഉപരിയായി ഈ ഓര്‍മ്മയില്‍ പങ്കുചേര്‍ന്നാല്‍ അതായിരിക്കും സംഘാടകരായ അലന്റെ സുഹൃത്തുക്കള്‍ക്ക് ഏറെ സന്തോഷം…..

ഒന്നാം സമ്മാനം-Rs 10000/-
രണ്ടാം സമ്മാനം-Rs 5000/-
മൂന്നാം സമ്മാനം-Rs 3000/-

അന്വേഷണങ്ങള്‍ക്ക് വിളിക്കാം – 96338 53048, 98477 22155
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://www.facebook.com/alanmpc
http://www.instagram.com/alanmpcpta
http://www.twitter.com/alanmpcpta

The post നിറക്കൂട്ട് -2020 ചിത്രരചനാ മത്സരം ; അലന്‍ ഷാജി സാമുവലിന്റെ ഓര്‍മ്മകളുമായി സഹപാഠികള്‍ …. appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...