നിതിൻ രാജിന്റെ മരണം : പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചുമതലയേറ്റേക്കും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാകും അന്വേഷണ ചുമതലയെന്നും ക്രൈം ബ്രാഞ്ച് എഡിജിപി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം. നിതിൻരാജിന്റെ മരണവും അതുമായി ബന്ധപ്പെട്ട ലോൺ ആപ്പ് തട്ടിപ്പ് കേസും ഈ പ്രത്യേക സംഘം വിശദമായി അന്വേഷിക്കും. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകവും പൂർണ്ണമായ റിപ്പോർട്ട് ഒരു മാസത്തിനകവും സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് എഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്.

നിലവിൽ ലോൺ ആപ്പ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും കുടുംബം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കൂടി പുതിയ സംഘം പരിശോധിക്കും. നിതിൻരാജിന്റെ അച്ഛനും അമ്മയും നിലവിലെ അന്വേഷണത്തിൽ ഒട്ടും തൃപ്തരല്ല. ലോൺ ആപ്പ് സംഘത്തിന് മേൽ എല്ലാ കുറ്റങ്ങളും പഴിചാരിക്കൊണ്ട് കോളേജ് അധികൃതരെയും അധ്യാപകരെയും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കുടുംബം സംശയിക്കുന്നു. അന്വേഷണ പുരോഗതിയെക്കുറിച്ച് തങ്ങളെ യാതൊരു വിവരവും അറിയിക്കുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...