149 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ മയക്കുമരുന്ന് വിതരണക്കാരെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ മുഹമ്മദ് യൂനുസ് അൽത്താഫാണ് കോഴിക്കോട് സിറ്റി ഡാൻസാഫിന്‍റെയും ഫറോക്ക് പോലീസിന്‍റെയും പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 149 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ച 40,000 രൂപയും കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഫറോക്ക് കല്ലുവളപ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

വൻകിട സംഘങ്ങളിൽ നിന്ന് 150-200 ഗ്രാം വരെ എംഡിഎംഎ മൊത്തമായി വാങ്ങി, സ്വന്തം കാറിൽ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി മേഖലകളിൽ എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതിയുടെ രീതി. സ്കൂൾ അവധിക്കാലം പ്രമാണിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...