താമരശ്ശേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം : തണ്ണിമത്തൻ കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരിയിൽ കാട്ടുപന്നി കൂട്ടം വ്യാപകമായി തണ്ണിമത്തൻ കൃഷി നശിപ്പിച്ചു. താമരശ്ശേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പാക്കാത്തത് വയലിലാണ് അതിശക്തമായ കൃഷിനാശം ഉണ്ടായത്. ‘കതിർ കർഷക കൂട്ടായ്മ’ നടത്തിയ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ ഇറങ്ങിയത്. പ്രദേശത്തെ എട്ടോളം കർഷകർ ചേർന്ന് തണ്ണിമത്തൻ കൂടാതെ മുപ്പതോളം ഇനം പച്ചക്കറികളും പയർവർഗ്ഗങ്ങളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. കർഷകർ രാവിലെ വിളവെടുപ്പിനായി തോട്ടത്തിൽ എത്തിയപ്പോഴാണ് കൃഷി പൂർണ്ണമായും നശിപ്പിക്കപ്പെട്ട വിവരം ശ്രദ്ധയിൽ പെട്ടത്. വിളവെടുപ്പിന് പാകമായ തണ്ണിമത്തനുകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത് എന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്.

കൃഷിയിറക്കി വിളവെടുപ്പിന് സമയമായപ്പോൾ ഉണ്ടായ ഈ നാശനഷ്ടം കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കൃഷിഭവനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയോ മനുഷ്യജീവന് ഭീഷണിയാവുകയോ ചെയ്താൽ അവയെ കൊല്ലാൻ അനുമതി നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് അധികാരമുണ്ട്. അതിനാൽ പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ എത്രയും വേഗം ഇടപെട്ട് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...