ബില്ലിന് അവതരണ അനുമതി നല്‍കാതെ ഗവര്‍ണര്‍ ; നാളെ തുടങ്ങുന്ന നിയമസഭ സമ്മേളനം കലുഷിതമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ധനമന്ത്രി ബാലഗോപാലിന്‍റെ ബില്ലിന് നിയമസഭയില്‍ അവതരണ അനുമതി നല്‍കാതെ ഗവര്‍ണര്‍. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരുന്ന നികുതിവകുപ്പിന്‍റെ ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കാത്തത്. വിദേശമദ്യത്തിന്‍റെ കെ.ജി.എസ്.ടി നാലു ശതമാനം വര്‍ദ്ധിപ്പിക്കാനുമുള്ള ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കാത്തത്.

1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കേരള പൊതുവില്‍പന നികുതി (ഭേദഗതി) ബില്ലിന്‍റെ കരടിന് ഈമാസം ഒന്നിനുചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് വിദേശമദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളില്‍ നിന്നീടാക്കുന്ന 5 ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോളുണ്ടാവുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ വിദേശമദ്യത്തിന്‍റെ കെജിഎസ്ടി നിരക്ക് നാല് ശതമാനം വര്‍ദ്ധിപ്പിക്കാനായിരുന്നു നിയമഭേദഗതി.

സാമ്പത്തിക ബാദ്ധ്യതയുണ്ടാവുന്ന ബില്ലുകളായതിനാലാണ് ഗവര്‍ണറുടെ അനുമതി വേണ്ടത്. ബില്ല് തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ളതാണെന്നറിയിച്ച്‌ ദൂതന്‍ വഴി സര്‍ക്കാര്‍ രാജ്ഭവനിലെത്തിക്കുകയായിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാംസമ്മേളനം തിങ്കളാഴ്ച തുടങ്ങുമ്പോള്‍ സഭ പ്രക്ഷുബ്ദമാകും. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരും വിഴിഞ്ഞം തുറമുഖവിരുദ്ധസമരവും പ്രതിപക്ഷം ആയുധമാക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്‍പ്പെടെയുള്ള നിയമനിര്‍മ്മാണങ്ങള്‍ അജണ്ടയിലുണ്ട്. സമ്മേളനം 15 വരെ തുടരും. വിഴിഞ്ഞം സമരവും സര്‍വ്വകലാശാല കേസുകളിലെ നിരന്തര തിരിച്ചടിയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും സിപിഎം റിക്രൂട്ട്‌മെന്റുമെല്ലാം പ്രതിപക്ഷത്തിന് സുവര്‍ണ്ണാവസരമാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല ; ഹൈക്കോടതി

0
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം ; കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്ക്

0
തൃശ്ശൂർ: ​ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി...