നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിയുള്‍പ്പെടെ ആറു പ്രതികള്‍ ഇന്നു കോടതിയില്‍ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇത് ചെന്നിത്തലയുടെ ആര്‍ജ്ജവത്തിന്റെ ഫലം. നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രിയുള്‍പ്പെടെ ആറു പ്രതികള്‍ ഇന്നു കോടതിയില്‍ ഹാജരാകും. നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുള്‍പ്പെടെ ആറു പ്രതികളും ഇന്നു കോടതിയില്‍ ഹാജരാകും. കേസില്‍ നിന്നു ഒഴിവാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് വി.ശിവന്‍കുട്ടിയും, ഇ.പി.ജയരാജനും കെ.ടി.ജലീലും ഉള്‍പ്പെടെയുള്ള പ്രതികള്‍ നേരിട്ടു ഹാജരാകുന്നത്. 2015 ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്നു നേരിട്ടുഹാജരാകണമെന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രണ്ടു തവണ നേരിട്ടു ഹാജരാകണമെന്നു പ്രതികളോടു ആവശ്യപ്പെട്ടെങ്കിലും മന്ത്രിയുള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നായിരുന്നു കര്‍ശന നിര്‍ദേശം നല്‍കിയത്. കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. മാത്രമല്ല പിഡിപിപി നിയമ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കുകയും ചെയ്തു.

പിന്നീടാണ് പ്രതികള്‍ സ്വന്തം നിലയ്ക്ക് വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതിയുടെയും ഉത്തരവ്. ഇന്നു നേരിട്ടു ഹാജരാകുന്ന പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യം നേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...