ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറിയ കണ്ടെയ്ന്മെന്റുകളാക്കി തിരിച്ചാകും നിയന്ത്രണം. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്.
രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ് വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്ഥാനങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കും. കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണമായി അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 16189 മരണമാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.