പത്തനംതിട്ട : ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യതയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍ അറിയിച്ചു. ജില്ലയില്‍ ബുക്ക് ചെയ്തിട്ടുളള എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വീടുകളില്‍ എത്തിച്ച് വിതരണം നടത്തും. യുദ്ധ പശ്ചാത്തലത്തില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍, സാമൂഹിക മാധ്യമങ്ങളില്‍ കൂടിയുളള പ്രചരണങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. എല്‍.പി.ജി. വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക വാര്‍ റും ക്രമീകരിച്ചു. ഗ്യാസ് ഏജന്‍സികള്‍ മുന്‍ഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പാടുളളൂ. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ ലഭ്യമാകുന്ന ഒ.റ്റി.പി. നമ്പര്‍ ഡെലിവറി സമയത്ത് കൈമാറണം.
എല്‍.പി.ജി വിതരണം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ കര്‍ശനമായി പാലിക്കണം. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണം ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് അവശ്യമേഖലകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി നിജപ്പെടുത്തി. ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, എയര്‍ലൈന്‍, റെയില്‍വേ ക്യാന്റീന്‍ എന്നിവയ്ക്ക് രണ്ടാമതായി മുന്‍ഗണന നല്‍കും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം മാര്‍ച്ച് 18 ന് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന് ഗ്യാസ് വിതരണത്തിന്റെ കാര്യക്ഷമത, പുരോഗതി, ലഭ്യത എന്നിവ വിലയിരുത്തുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എല്‍ പി ജി കണ്‍ട്രോള്‍ റും, നമ്പര്‍, ഇമെയില്‍ വിലാസം എന്ന ക്രമത്തില്‍ ചുവടെ
—
ജില്ലാ സപ്ലൈ ഓഫീസ്, പത്തനംതിട്ട – 0468 2222612 [email protected]
–
താലൂക്ക് സപ്ലൈ ഓഫീസ്, കോഴഞ്ചേരി – 0468 2222212 [email protected]
–
താലൂക്ക് സപ്ലൈ ഓഫീസ്, അടൂര്‍ – 0473 4224856 [email protected]
–
താലൂക്ക് സപ്ലൈ ഓഫീസ്, തിരുവല്ല – 0468 2761327 taluksupplyofficethiruvalla@ gmail.com
–
താലൂക്ക് സപ്ലൈ ഓഫീസ്, റാന്നി – 0473 5227504 [email protected]
–
താലൂക്ക് സപ്ലൈ ഓഫീസ്, മല്ലപ്പളളി – 0469 2782374 [email protected]
–
താലൂക്ക് സപ്ലൈ ഓഫീസ്, കോന്നി – 0468 2246060 [email protected]





























