രാജ്യാധികാരത്തിൽ ആരും ഇടപെടേണ്ട, ഇന്ത്യൻ സൈന്യം പൂർണമായും പിൻവാങ്ങണം ; മുന്നറിയിപ്പുമായി മാലദ്വീപ് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

മാലെ : രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും മേയ് 10 ഓടെ ഇന്ത്യൻ സൈന്യം പൂർണമായും പിൻവാങ്ങുമെന്നും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്നലെ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ചൈനാവാദിയായ മുയിസു. ആദ്യ സംഘം സൈനികർ മാർച്ച് 10നും മറ്റുള്ളവർ രണ്ട് ഘട്ടമായും ഒഴിയും. ഇന്ത്യയുമായി ഇക്കാര്യത്തിൽ തീരുമാനമെടുത്തെന്നും മുയിസു വ്യക്തമാക്കുന്നു.

അതേസമയം, പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാ​റ്റിക് പാർട്ടി ( എം.ഡി.പി )​,​ ഡെമോക്രാറ്റ്സ് എന്നിവർ മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ചു. 87 അംഗ പാർലമെന്റിൽ രണ്ട് പാർട്ടികൾക്കുമായി 56 സീറ്റുകളുണ്ട്. മുയിസു സർക്കാരിൽ അഡ്മിനിസ്ട്രേറ്റർ പദവി ഏറ്റെടുക്കാൻ 7 എം.പിമാർ രാജിവച്ചിരുന്നു. അതിനാൽ 24 എം.പിമാർ മാത്രമാണ് പാർലമെന്റിൽ ഉണ്ടായിരുന്നത്. ഇന്ത്യാ വിരുദ്ധനായ മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളും പ്രതിപക്ഷം നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...