പോസ്റ്റ്‍മോർട്ടത്തിന് വെള്ളമില്ല ; ബന്ധുക്കളെയും ആംബുലൻസ് ഡ്രൈവർമാരെയും കൊണ്ട് വെള്ളം കോരിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം : പോസ്റ്റ്മോർട്ടം നടത്തുന്നതിന് ടാങ്കില്‍ വെള്ളം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് ആംബുലൻസ് ഡ്രൈവർമാരെയും മൃതദേഹം കൊണ്ടുവന്ന ബന്ധുക്കളെയും കൊണ്ട് വെള്ളം കോരിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആവശ്യത്തിന് വെള്ളം ഇല്ലാത്തത് മൂലം കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുകയാണ്. ഇന്നലെ രാവിലെ 11 മുതൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത് അഞ്ച് മൃതദേഹങ്ങളാണ്.

ഉച്ചയായിട്ടും പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ വിട്ടു നൽകാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താന്‍ കഴിയുന്നില്ലെന്ന് അപ്പോഴാണ് അധികൃതര്‍ അറിയിക്കുന്നത്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിങ് മോട്ടർ തകരാറിലായതാണ് കാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മണിക്കൂറുകൾ കഴിഞ്ഞിട്ടും പരിഹാരം ഇല്ലാതായതോടെ ബന്ധുക്കളോടും ആംബുലൻസ് ഡ്രൈവർമാരോടും വെള്ളം കോരിക്കൊണ്ട് വരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...