പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ പിന്നില്‍ ഒരു ഉന്നതന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ പ്രതികളായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും കോഴിക്കോട് സ്വദേശിനി അഞ്ജലി റിമദേവിനും പിന്നില്‍ ഒരു ഉന്നതന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി. റോയിയെയും അഞ്ജലിയെയും നിയന്ത്രിക്കുന്നത് ‘കലിഫോര്‍ണിയക്കാരന്‍ അച്ചായന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാണെന്നു പരാതിക്കാരി ഒരു മാധ്യമത്തിനോട് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്പര്‍ കൊടുത്തോ, അവര്‍ കേസ് അന്വേഷണം നിര്‍ത്തുമെന്ന് അഞ്ജലിക്ക് ‘അച്ചായന്‍’ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇയാളുടെ നിര്‍ദേശം അനുസരിച്ചാണ് സൈജുവും അഞ്ജലിയും എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളതെന്നും പറഞ്ഞ പരാതിക്കാരി ഇയാളുടെ പേര് ഉപയോഗിച്ച്‌ അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

കോഴിക്കോട് നിന്ന് പെണ്‍കുട്ടികളുമായി കൊച്ചിയിലേക്ക് വരുമ്പോള്‍ ഇയാള്‍ അഞ്ജലിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. വീഡിയോ കോളില്‍ അശ്ലീലത നിറഞ്ഞ സംഭാഷണമായിരുന്നു അവര്‍ തമ്മില്‍ നടത്തിയത്. അഞ്ജലി അര്‍ധ ബോധാവസ്ഥയിലാണ് അന്ന് അയാളുമായി സംസാരിച്ചതെന്നും നമ്പര്‍ 18 ഹോട്ടലിലെ സംഭവം നടക്കുമ്പോള്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളും അവിടെയുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. അഞ്ജലിയുടെ മൊബൈല്‍ പരിശോധിച്ചാല്‍ അച്ചായനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുമെന്നും പരാതിക്കാരി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...

ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ...

0
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം...

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...