യു.പി സ്വദേശിനിയെ വിവാഹം കഴിച്ചത് കുടുംബത്തിന്റെ അറിവോടെ പണം തട്ടിയെടുക്കാന്‍

For full experience, Download our mobile application:
Get it on Google Play

നാ​ദാ​പു​രം : യു.​പി സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്​ കു​ടും​ബ​ത്തി​ൻെ​റ അ​റി​വോ​ടെ പ​ണം ത​ട്ടി​യെ​ടു​ക്കാ​നെ​ന്ന്. യു​വ​തി​ക്ക് ന​ഷ്​​ട​മാ​യ​ത് നൂ​റു പ​വ​നും 12 ല​ക്ഷം രൂ​പ​യു​മെ​ന്നു​മാ​ണ്​​ പ​രാ​തി​യി​ലു​ള്ള​ത്. പേ​രോ​ട് ചാ​പ്പ​ൻ നാ​യ​ർ ക​ണ്ടി നൂ​റു​ദ്ദീ​നും കു​ടും​ബ​വു​മാ​ണ് യു.​പി സ്വ​ദേ​ശി​നി​യും മും​ബൈ സം​ഗം ന​ഗ​റി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ യു​വ​തി​യി​ൽ​നി​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ലൂ​ടെ പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ്​ പ​രാ​തി.

2019 ഏ​പ്രി​ലി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ത്തി​നു ശേ​ഷം കു​റ​ച്ചു ദി​വ​സം മുബൈ​യി​ൽ താ​മ​സി​ച്ച പ്ര​തി​ക​ൾ ത​ന്ത്ര​പൂ​ർ​വം മു​ങ്ങി നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും യു​വ​തി​യെ ഇ​വി​ടേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രുന്നെ​ന്നു​മാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്. യു​വ​തി നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സ് എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് പേ​രോ​ട് സ്വ​ദേ​ശി ചാ​പ്പ​ൻ നാ​യ​ർ ക​ണ്ടി നൂ​റു​ദ്ദീ​ൻ, ആ​ദ്യ ഭാ​ര്യ, ഇ​വ​രു​ടെ മ​ക​ൾ, പെ​രി​ങ്ങ​ത്തൂ​രി​ലെ ശി​ഹാ​ബു​ദ്ദീ​ൻ, കി​ട​ഞ്ഞി​യി​ലെ സാ​ദി​ഖ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ര​ണ്ടാം ഭാ​ര്യ​യാ​യ യു​വ​തി​യു​ടെ പ​രാ​തി.

അ​ഞ്ചാം പ്ര​തി സാ​ദി​ഖ് എ​ന്ന​യാ​ൾ ഭ​ർ​ത്താ​വിന്റെ  സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ മുബൈ​യി​ൽ വെ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യും പ​രാ​തി​യി​ലു​ണ്ട്. വി​വാ​ഹ​ത്തി​നു​​ശേ​ഷം നാ​ലു മാ​സ​ത്തോ​ളം സം​ഗം ന​ഗ​റി​ലും മുബൈ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ച്ചു. ഇ​തി​നി​ട​യി​ൽ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും 100 പ​വ​ൻ സ്വ​ർ​ണ​വും ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് നൂ​റു​ദ്ദീ​ൻ കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മു​ങ്ങി​യ പ്ര​തി ഇ​വ​രെ 15 ത​വ​ണ​യോ​ളം കേ​ര​ള​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി 12,50,200 രൂ​പ ത​ട്ടി​യെ​ടു​ത്തെന്നു​മാ​ണ് ഇ​വ​രു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ നൂ​റു​ദ്ദീ​ന്‍റെ ​കൂ​ടെ​യെ​ത്തി​യ സാ​ദി​ഖ് എ​ന്ന​യാ​ൾ ശീ​ത​ള​പാ​നീ​യ​ത്തി​ൽ ല​ഹ​രി​ക​ല​ർ​ത്തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യും കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള ലോ​ഡ്‌​ജി​ൽ വെ​ച്ച് നാ​സ​ർ എ​ന്നൊ​രാ​ൾ​ക്ക് കാ​ഴ്ച വെ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ഗ​സ്​​റ്റ്​ 14 ന്‌ ​പേ​രോ​ട്ടെ വീ​ട്ടി​ൽ എ​ത്തി​യ ഇ​വ​രെ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​ണെ​ന്ന്​ യു​വ​തി​ക്ക് ബോ​ധ്യ​മാ​യ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...