കോഴിക്കോട് സ്വകാര്യ ബസുകളില്‍ പരിശോധന ; വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വകാര്യ ബസുകളില്‍ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്‍റ് ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും പരിശോധന. ഒരു ബസിൽ നിന്നും വ്യാജമെന്ന് സംശയിക്കുന്ന ഇന്ധനം പിടികൂടി. ബസുകളിൽ വ്യാജ ഡീസൽ വ്യാപകമാകുന്നുവെന്ന  വാർത്തയെ തുടർന്നാണ് പരിശോധന. ഇന്നു രാവിലെ അഞ്ചുമുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോന്നുന്ന സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്.

പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്ക് ബസ് സീസ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ധന വില ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം സജീവമാകുന്നതായാണ് വിലയിരുത്തല്‍. രാജ്യത്ത് ഇന്നും ഇന്ധന വില കൂട്ടിയിരുന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100.21 പൈസയും പെട്രോളിന് 106 രൂപ 69 പൈസയുമായി. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോളിന് 105 രൂപ 22 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമാണ് വില.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത...

പിഎം ശ്രീ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച്...

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ...

ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി

0
കോഴിക്കോട്: ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി....