പതിവുതെറ്റിയില്ല ; ശബരിമല തീർത്ഥാടകർക്കാർക്ക് ആശ്വാസമേകി ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പതിവു തെറ്റിക്കാതെ ശബരിമല തീർത്ഥാടകർക്ക് ആശ്വാസമേകി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനോദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ, ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, മുൻ കെ പി സി സി മെമ്പർ അഡ്വ. ജയവർമ്മ, ബാബുജി ഈശോ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ലിനു മാത്യു മള്ളേത്ത്, റിജോ വള്ളംകുളം, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ യമുന, റ്റിജോ സാമുവേൽ, യൂത്ത് കെയർ ജില്ലാ കോഡിനേറ്റർ ജിബിൻ ചിറക്കടവിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, കോൺഗ്രസ് എഴുമറ്റൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് നഹാസ് എഴുമറ്റൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നാസർ തോട്ടമണ്ണിൽ, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം കെ അനൂപ്, ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങമംഗലം, ജില്ലാ കമ്മിറ്റി അംഗം ആകാഷ് ഇലഞ്ഞാന്ത്രമണ്ണിൽ, യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജുമൽ നാസർ, യൂത്ത് കോൺഗ്രസ് മലയായപ്പുഴ മണ്ഡലം പ്രസിഡൻ്റ് സുധീഷ് സി പി, രാധാകൃഷ്ണൻ നായർ, മാരിക്കണ്ണൻ, അർഫാൻ എന്നിവർ പ്രസംഗിച്ചു. വടശ്ശേരിക്കര അയ്യപ്പ മെഡിക്കൽ കോളേജിലെ പ്രത്യേക സംഘത്തിൻ്റെ സേവനവും ഹെൽപ്പ് ഡസ്ക്കിൽ ലഭ്യമാണ്. മണ്ഡലകാലം സമാപിക്കുന്നത് വരെ 24 മണിക്കൂറും ഹെൽപ്പ് ഡെസ്ക്കിൻ്റെ പ്രവർത്തനം ലഭ്യമാക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....