സയനൈഡ് നൽകി 14 പേരെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക് : സയനൈഡ് നൽകി 14 പേരെ കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ. സറാരത് രങ്സിവുതപോൺ എന്ന 36കാരിയെയാണ് ബാങ്കോക്ക് കോടതി ശിക്ഷിച്ചത്. ഇതുവരെ 14 കൊലപാതകങ്ങളാണ് ഇവർ ചെയ്തത്. യുവതി ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്. സുഹൃത്തായ സിരിപോൺ എന്ന യുവതിയുടെ മരണത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. പണം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലകളെല്ലാം. ചൂതാട്ടത്തിന് അടിമയായ സറാരത് കൊല്ലപ്പെട്ടവരുടെ കയ്യിൽ നിന്ന് ഭീമമായ തുകകൾ കടം വാങ്ങിയിരുന്നു. ശേഷം ഇവരെ കൊലപ്പെടുത്തി കയ്യിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കും. 2022ലാണ് സിരിപോണിനെ സറാരത് ഒരു ചടങ്ങിൽവച്ച് പരിചയപ്പെടുന്നത്. ശേഷം ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതിനിടെ സിരിപോൺ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പരിശോധനയിൽ ശരീരത്തിൽ സയനൈഡിന്റെ അം​ശം കണ്ടെത്തി. തുടർന്നാണ് 2015 മുതൽ സറാരത് നടത്തിയ കൊലപാതകങ്ങൾ പുറത്തുവന്നത്. ഹെർബ് ക്യാപ്സ്യൂളുകളായാണ് സയനൈഡ് നൽകിയിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...