ഭീകരവാദത്തെ ഒരുതരത്തിലും അനുകൂലിക്കില്ല , ഇന്ത്യ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല : എസ് ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ജി-20 സംഘാടനം വൻ വിജയമായി തീർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയിൽ. ജി20 തീരുമാനങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് വലിയ നേട്ടം സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിൽ പരസ്പരം സഹകരണം വളർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ മുൻകൈയിൽ ആഫ്രിക്കൻ യൂണിയനെ ജി 20 ലെ സ്ഥിരാംഗമായി അംഗീകരിച്ചു. യുഎൻ രക്ഷാസമിതി നവീകരിക്കേണ്ടതുണ്ട്. ഐക്യരാഷ്ട്രസഭ പുനഃസംഘാടനം ആവശ്യമാണ്. എല്ലാ രാജ്യങ്ങൾക്കും ദേശീയ താൽപര്യം ഉണ്ട്. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ആരെയും ഉപദ്രവിക്കുന്ന വിധത്തിലുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ചട്ടം ഉണ്ടാക്കുന്നവർ ചട്ടം ഒരിക്കലും തെറ്റിക്കില്ല. നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. ഭീകരവാദത്തോടും വിഘടന വാദത്തോടും ഒരുതരത്തിലും ഇന്ത്യ അനുകൂലമല്ലെന്ന് പറഞ്ഞ അദ്ദേഹം സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉന്നയിച്ചു. ഇന്ത്യ എന്നാൽ ഭാരതം എന്നാണ്. രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് ചില രാജ്യങ്ങൾ ഭീകരവാദത്തെ വിശദീകരിക്കുന്നു. സൗകര്യങ്ങൾക്കനുസരിച്ച് വിശദീകരിക്കേണ്ടതല്ല ഭീകരവാദമെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എസ് ജയശങ്കർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...