ഫിഷറീസ് വി.സി നിയമനത്തില്‍ തെറ്റില്ല ; കോടതിയില്‍ നിലപാടറിയിച്ച് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതിയിലാണ് ഗവര്‍ണര്‍ നിലപാടറിയിച്ചത്. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിര്‍ദേശിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഒന്‍പത് പേരെ അഭിമുഖം നടത്തിയാണ് സേര്‍ച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

വി സി ആയുളള റിജി കെ ജോണിന്റെ നിയമനം സാധുവാണോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോടും ചാന്‍സലറോടും വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഇന്ന് ഗവര്‍ണറുടെ മറുപടി. ഫിഷറീസ് വി സി നിയമനത്തില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഹര്‍ജി കോടതിയിലെത്തിയത്. യുജിസി, ഫിഷറീസ് സര്‍വകലാശാലാ ആക്ടുകളില്‍ പാനല്‍ നിര്‍ബന്ധമാണെന്ന കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് റിജി ജോണിന്റെ നിയമനം എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി നല്‍കിയത് ഒരാളുടെ പേര് മാത്രമാണ് നല്‍കിയത് എന്നും തെരഞ്ഞെടുപ്പിനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

2021 ജനുവരി 22 ന് ഫിഷറീസ് സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സേര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിര്‍ദേശം ചെയ്ത്. ഫിഷറീസ് സര്‍വകലാശാല ഡീന്‍ ആയിരുന്നു ഡോ. റിജി ജോണ്‍. നേരത്തെ തമിഴ്‌നാട്ടിലെ ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു റിജി ജോണ്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...