സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍
മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വയോജന ദിനാചരണം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം നാളെ (01) രാവിലെ 10: 30 ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. വി അന്നമ്മ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വയോജനങ്ങളെ ആദരിക്കും. ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം, വയോജനാരോഗ്യം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.

ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലിയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം എന്നിവയുടെ ഭാഗമായി പഞ്ചായത്ത് വകുപ്പ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് /ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ നിന്നും രണ്ടു പേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ ആറിന് മുമ്പായി സ്‌കൂള്‍ മേധാവി മുഖേന ഗ്രാമപഞ്ചായത്തിലോ ഏഴാം തീയതി ഒരു മണിക്ക് മുമ്പായി ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് തല മത്സരങ്ങള്‍ ഒക്ടോബര്‍ 11 നും ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 18നും നടത്തുന്നതാണ്. പ്രാഥമികതലത്തിലും ജില്ലാതലത്തിലും യഥാക്രമം സമ്മാനം നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും നാളെ (01)
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും നാളെ (ഒക്ടോബര്‍ 1) രാവിലെ 10 മണിക്ക് പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. പുളിക്കീഴ് ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആര്‍ പ്രീതാകുമാരി വിഷയാവതരണം നടത്തും. ആയുഷ് പെരിങ്ങര മെഡി. ഓഫീസര്‍ ഡോ.ബിജി വര്‍ഗീസ്, ആയുര്‍വേദം റിട്ട.ഡിഎംഒ ഡോ.കെ.എം.മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി ആരോഗ്യ ക്ലാസ്സുകള്‍ നയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു; ഫണ്ട് വിനിയോഗം വെറും 0.01 ശതമാനത്തിൽ...

0
ന്യൂഡല്‍ഹി: പിഎം കേയേഴ്‌സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കർഷക ദിനാചരണം നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കർഷക ദിനാചരണം...

പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജൺ

0
പത്തനംതിട്ട : പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് ആവശ്യമായ ലാബ് റീയേജന്‍റ്കള്‍, ലാബ്...