Friday, May 17, 2024 5:49 pm

എഐ ക്യാമറ വഴി കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡിലെ ക്യാമറ വഴി ഇന്നലെ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങളില്‍ ഇന്നുമുതല്‍ നോട്ടീസ് അയക്കും. എല്ലാവര്‍ക്കും വീട്ടിലെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയക്കുക. പതിനാലു ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. എന്നാല്‍ തൊണ്ണൂറു ദിവസം വരെ കാത്തിരുന്ന ശേഷമേ കോടതിയെ സമീപിക്കു. പതിനഞ്ച് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്. ക്യാമറ വന്നശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്നാണ് ഗതാഗതവകുപ്പിന്‍റെ വിലയിരുത്തല്‍. ആദ്യദിനം വൈകീട്ട് അഞ്ചുമണിവരെ ഇരുപത്തിയെട്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്ന് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലിയിലും കുറവ് മലപ്പുറം ജില്ലയിലുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പരാതിയുണ്ടേൽ അപ്പിലിന് വഴിയെന്ത്
എഐ ക്യാമറയുടെ പിഴ നോട്ടീസ് വന്നാൽ എന്ത് ചെയ്യും? അപ്പീൽ ഉണ്ടെങ്കിൽ ചലഞ്ചിന് എന്ത് ചെയ്യും? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം എം വി ഡി നേരത്തെ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എ ഐ ക്യാമറ വഴിയുള്ള പിഴ ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത് ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണ് എം വി ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്. ചെലാൻ ലഭിച്ച് 14 ദിവസത്തിനകം പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകണം. അപ്പീൽ നൽകുന്നതിന് രണ്ടുമാസത്തിനുള്ളിൽ ഓൺലൈൻ സംവിധാനവും സജ്ജീകരിക്കുമെന്നാണ് വിവരം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ : പ്രഖ്യാപനവുമായി എയർലൈൻ

0
അബുദാബി: മൂന്ന് ഇ​ന്ത്യൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്...

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം...

0
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മാധ്യമപ്രവർത്തകൻ ജോൺ...

മഴ മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ...

സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ് ; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

0
തിരുവനന്തപുരം: സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ...