Monday, April 22, 2024 4:40 pm

അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍: ഫോട്ടോഗ്രാഫി മത്സരം
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളാണ് വിഷയം. 12×8 സൈസില്‍ ഫോട്ടോ പ്രിന്റ് എടുത്ത് പേര്, വിലാസം, ഫോണ്‍നമ്പര്‍ സഹിതം പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മേയ് 14ന് ഉച്ചയ്ക്ക് ഒരു മണിക്ക് അകം നല്‍കണം. എന്‍ട്രി ഫോട്ടോ സിഡിയിലും നല്‍കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം

എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവയ്ക്ക് പുരസ്‌കാരം നല്‍കും. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മേയ് 14ന് ഉച്ചയ്ക്ക് ഒരു മണിക്ക് അകം പേര്, വിലാസം, സ്ഥാപനം, ഫോണ്‍നമ്പര്‍ സഹിതം നല്‍കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

Lok Sabha Elections 2024 - Kerala

മന്ത്രിസഭാ വാര്‍ഷികം: ചിത്രരചനാ മത്സരം നാളെ (മേയ് 9)
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാളെ (മേയ് 9) രാവിലെ 10ന് പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. രാവിലെ 10ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്.

എന്റെ കേരളം പ്രദര്‍ശന വിപണനമേള: ഫ്ളാഷ് മോബ് നാളെ (9)
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍ 17 വരെ നടക്കാന്‍ പോകുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫ്ളാഷ്മോബ് നാളെ (9) രാവിലെ ഒന്‍പതിന് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ. പ്രകാശ് ബാബു, നഗരസഭ കൗണ്‍സിലര്‍ പ്രദീപ് മാമ്മന്‍, എടിഒ എം. സാമുവേല്‍, പ്രചാരണ ഉപസമിതി അംഗം സുമേഷ് ഐശ്വര്യ എന്നിവര്‍ പങ്കെടുക്കും. തിരുവല്ലയ്ക്കു പുറമേ അടൂര്‍, കോന്നി, റാന്നി, പന്തളം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കോൺഗ്രസും സമാജ് വാദി പാർട്ടിയും ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി

0
ന്യൂഡൽഹി : മുസ്ലീങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ  ശ്രമിക്കുമ്പോഴെല്ലാം കോൺഗ്രസും സമാജ്...

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തണ്ണിത്തോട്ടിൽ ഏഴ് വയസുകാരി മരിച്ചു

0
കോന്നി : അസുഖത്തെ തുടർന്ന് തണ്ണിത്തോട്ടിൽ ഏഴ് വയസുകാരി മരിച്ചു. തണ്ണിത്തോട്...

‘ഞാന്‍ മുസ്‌ലിംകള്‍ക്കൊപ്പം’ ; വിമര്‍ശനം കടുത്തതിന് പിന്നാലെ നരേന്ദ്രമോദി

0
നൃൂഡൽഹി : രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി...

അനിൽ ആന്റണിക്ക് പൂർണ പിന്തുണ ഉറപ്പ് നൽകി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്

0
തിരുവല്ല : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ....