കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍. പറവൂര്‍ കൈതാരം ചെറുപറമ്പില്‍ ശരത്ത് എന്ന ഭഗവാന്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പ്രതി മോഷ്ടിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശം പ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും സമീപ പ്രദേശങ്ങളിലെ സിസിടി.വി. ദ്യശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഭഗവാന്‍ ശരത് പറവൂരില്‍നിന്ന് അറസ്റ്റിലാവുന്നത്. തൃശൂരിലും പരിസര പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലുമായി നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.

മാള പോലീസ് സ്റ്റേഷനില്‍ 2020 വര്‍ഷം ഒരു ബൈക്ക് മോഷണ കേസും 2022 വര്‍ഷം പുതുക്കാട് പോലീസ് സ്റ്റേഷനില്‍ രണ്ട് ബൈക്ക് മോഷണ കേസും 2023 വര്‍ഷം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വീടും ഫ്രൂട്ട്‌സ് കടയും കുത്തി പൊളിച്ച് മോഷണം നടത്തിയ രണ്ട് കേസും 2024 വര്‍ഷം ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനില്‍ മീന്‍കട കുത്തിപൊളിച്ച് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ബി.കെ. അരുണ്‍, എസ്.ഐ. സജില്‍, എസ്.ഐമാരായ വൈഷ്ണവ് രാമചന്ദ്രന്‍, ജഗദീഷ്, പോലീസ് ഉദ്യോഗസ്ഥരായ ഷമീര്‍, അനസ്, അഖില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...