അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമിത ഭാരം കയറ്റിയ കേസിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഫെനിൽ ജെയിംസ് 2023 ജൂണിൽ കോടതിയിൽ നൽകിയ കേസിലാണ് എറണാകുളം സ്പെഷ്യൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് 112000 രൂപ പിഴ അടക്കാൻ ഉത്തരവിട്ടത്. പിഴ അടക്കാത്ത പക്ഷം ആറുമാസം തടവിനും വിധിച്ചിട്ടുണ്ട്. ഡ്രൈവറും വാഹന ഉടമയും 56,000 രൂപ വീതം പിഴ അടയ്ക്കണം. 2022 നവംബർ 16 നാണ് കേസിനാസ്പദമായ സംഭവം. മൂവാറ്റുപ്പുഴ ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരം അമിതഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനയിൽ വാഹനം നിറയെ എം സാൻഡ് കയറ്റി വന്ന ടോറസ് ടിപ്പർ ലോറി പിടികൂടുകയായിരുന്നു. വാഹനത്തിൽ അനുവദിച്ചിട്ടുള്ളതിനേക്കാളും 18 ടൺ അധിക ലോഡ് കയറ്റിയിട്ടുണ്ട് എന്ന് പരിശോധനയിൽ വ്യക്തമായി.

തുടര്‍ന്ന് വാഹനം ഉടമയ്ക്കും ഡ്രൈവർക്കും 37000 രൂപ കോമ്പൗണ്ടിങ് ഫീസ് അടച്ച് അമിതഭാരം ഇറക്കി യാത്ര തുടരാൻ നിർദ്ദേശവും നൽകി. എന്നാൽ വാഹന ഉടമയും ഡ്രൈവറും നിർദ്ദേശം പാലിക്കാതെ വാഹനം എടുത്തുകൊണ്ടുപോയി. മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ 37000 രൂപ ഫീസ് അടയ്ക്കാൻ വീണ്ടും നിര്‍ദേശം നൽകിയെങ്കിലും കോടതിയിൽ നേരിടാൻ തയ്യാറാണ് എന്ന നിലപാടാണ് വാഹന ഉടമ സ്വീകരിച്ചത്. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുമി പി ബേബി ഹാജരായി. എതിർകക്ഷിക്ക് വേണ്ടി കേരള ടിപ്പർ ടോറസ് അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ. കെ എം മിനിമോൾ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....