വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ വിദ്യാര്‍ഥികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ മെഡി.കോളേജ് വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയയാളെ വിദ്യാര്‍ഥികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഹോസ്റ്റലിന് സമീപത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആദ്യമല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഹോസ്റ്റല്‍ പരിസരത്തെ സാമൂഹികവിരുദ്ധ ശല്യത്തെക്കുറിച്ച്‌ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഓട്ടോയിലെത്തി ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും പരസ്യമായി അശ്ലീലചേഷ്ടകള്‍ കാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സുരക്ഷാജീവനക്കാരനെ വിവരമറിയിച്ചതോടെ ഇയാള്‍ ഓട്ടോയുമായി കടന്നുകളഞ്ഞു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസത്തെ സംഭവമുണ്ടായത്.

ഹോസ്റ്റല്‍ പരിസരത്ത് മതിയായ സുരക്ഷാജീവനക്കാരെ നിയമിക്കണം, ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കണം തുടങ്ങിയവയാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...