മലപ്പുറത്ത് സ്‌കൂൾ വിദ്യാർഥിനിക്ക് മുൻപിൽ കാറിലിരുന്ന് നഗ്‌നതാ പ്രദർശനം : യുവാവ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

കരുവാരക്കുണ്ട് : സ്‌കൂൾ വിദ്യാർഥിനിക്ക് മുൻപിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മാജിദ് (29) നെയാണ് കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്. രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയോട് കാറിലെത്തി വെള്ളം ചോദിക്കുകയും ഇതിനിടയിൽ മുണ്ട് പൊക്കി നഗ്‌നത പ്രദർശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഭയന്നോടിയ പെൺകുട്ടി സമീപ വീട്ടിൽ അഭയം തേടുകയാണ് ഉണ്ടായത്. പ്രതി ഇതിന് മുൻപും സമാന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയറ്റയുടെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ ശിവൻ, എ എസ്‌ഐ ജയിംസ് ജോൺ, എസ് സി പി ഒ. കെ എസ് ഉല്ലാസ്, സി പി ഒ.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിലാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...

മല്ലപ്പള്ളിയില്‍ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

0
മല്ലപ്പള്ളി : പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ യുവാവിനെ...