സ്വാതന്ത്ര്യ ദിനാഘോഷവുമായി ‘ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ‘ വടക്കുപുറത്തും

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (OIOP) മലയാലപ്പുഴ യൂണിറ്റിന്റെ നേത്രുത്വത്തില്‍ ഭാരതത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി. രാവിലെ എട്ടുമണിക്ക് ശങ്കരത്തില്‍ പടിയില്‍ യോഹന്നാൻ ശങ്കരത്തിൽ ദേശീക പതാക ഉയർത്തി. ഇന്ത്യക്ക് വിദേശ മേല്‍ക്കോയ്മയില്‍ നിന്ന് മാത്രമേ സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളൂവെന്നും യഥാര്‍ഥ സ്വാതന്ത്ര്യം നമുക്ക് നേടിയെടുക്കുവാനുണ്ടെന്നും യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു.

രാജ്യം അടിമുടി അഴിമതിയിലാണ്. അതിന്റെ തുടര്‍ച്ച കേരളത്തിലുമുണ്ട്. ജനങ്ങളില്‍ നിന്നും പിടിച്ചു വാങ്ങുന്ന നികുതിയുടെ സിംഹഭാഗവും തിന്നുകൊഴുക്കുന്നത് ഉദ്യോഗസ്ഥവൃന്തമാണ്. ജോലിയില്‍ നിന്ന് വിരമിച്ചാലും സകല ആനുകൂല്യങ്ങളും ഇവര്‍ക്കുണ്ട്. എന്നാല്‍ പകലന്തിയോളം പണിയെടുക്കുന്ന സാധാരണ ജനങ്ങള്‍ ഇന്നും പടിക്ക് പുറത്താണ്. ആഡംബരത്തിന്റെയും സുഖലോലുപതയുടെയും പട്ടുമെത്തയില്‍ കിടക്കുവാന്‍ ന്യൂനപക്ഷവും ഇവര്‍ക്ക് സൌകര്യങ്ങള്‍ ഒരുക്കുവാന്‍ ഭൂരിപക്ഷവും എന്നതാണ് സ്ഥിതി. ശരിയായി പറഞ്ഞാല്‍ അടിമത്വ വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇതിനെതിരെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന ആശയവുമായി ജനങ്ങള്‍ പൊരുതുന്നത്. കൂടുതല്‍ ജനങ്ങള്‍ ഇതില്‍ പങ്കാളികളായി ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും യോഹന്നാന്‍ ശങ്കരത്തില്‍ പറഞ്ഞു.

ചടങ്ങില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കണ്‍വീനര്‍ ലയ അലക്സ്‌ അധ്യക്ഷത  വഹിച്ചു. ബ്ലോക് പഞ്ചായത്ത്‌ മെമ്പർ എലിസബേത്ത്‌ രാജു ,  ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബെന്നി ഈട്ടിമൂട്ടിൽ, പി.എസ് എബ്രഹാം പേരങ്ങാട്ട് , സി.ഡി. ജോൺ ശങ്കരത്തിൽ, സി.എം. സാമുവേൽ കടമ്പാട്ടു രാജ്ഭവൻ, ബോബി ജോൺ ശങ്കരത്തിൽ, രാജൻ സക്കറിയ ശങ്കരത്തിൽ, തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...