മന്ത്രിക്ക് എന്താ വയ്യേ ; റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ പരിഹസിച്ച് ജനീഷ്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് ടൗണ്‍ഷിപ്പിൽ വിള്ളല്‍ ഉണ്ടായെന്ന് ആരോപണം ഉയര്‍ന്ന വീട്ടില്‍ പരിശോധന നടത്തിയ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ ഒ ജെ ജനീഷ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും മന്ത്രിക്ക് മാനസിക തകരാര്‍ സംഭവിച്ചോ എന്നായിരുന്നു ജനീഷിന്റെ പരിഹാസം. മന്ത്രി മായ്ച്ചു കളഞ്ഞാല്‍ പോകുന്നതല്ല വിള്ളല്‍. ഭൂകമ്പത്തെ പോലും പ്രതിരോധിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദമെന്നും ജനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കുടിൽ കെട്ടി സമരം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു മന്ത്രി രാജനെ ജനീഷ് പരിഹസിച്ചത്.

‘ഈ മന്ത്രിക്ക് എന്താ വയ്യേ?. എന്തെങ്കിലും തകരാര്‍ ഉണ്ടാ?. ഈ കടുത്ത വേനലില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് എന്തെങ്കിലും മാനസിക തകരാര്‍ സംഭവിച്ചോ?. മന്ത്രി മായ്ച്ചുകളഞ്ഞാല്‍ ഇല്ലാതാകുന്നതാണോ വിള്ളല്‍?. ഇത് ഭൂകമ്പത്തെ പോലും പ്രതിരോധിക്കും എന്ന് അവകാശപ്പെട്ട് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനമല്ലേ?’, എന്നാണ് ജനീഷ് പറഞ്ഞത്. ദുരന്തബാധിതരെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഭവനങ്ങളില്‍ കിടന്നുറങ്ങാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ജനീഷ് പറഞ്ഞു. ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സുരക്ഷിതമായ ഭവനം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ പൂര്‍ണമായും രാഷ്ട്രീയവത്ക്കരിച്ചു. മന്ത്രി രാജന്‍ പോലും അന്ന് പ്രസംഗിച്ചത് രാഷ്ട്രീയമായിരുന്നു. തെരഞ്ഞെടുപ്പില്‍ ദുരന്തത്തെ രാഷ്ട്രീയമായി മുതലെടുത്തുവെന്നും ജനീഷ് പറഞ്ഞു. ഇന്ന് മന്ത്രി കെ രാജന്റെ നേതൃത്വത്തിലുള്ള സംഘം വിള്ളല്‍ ഉണ്ടായെന്ന് ആരോപണം ഉയര്‍ന്ന വീട്ടില്‍ എത്തി പരിശോധന നടത്തിയിരുന്നു. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയില്‍ പെന്‍സില്‍കൊണ്ടുവരച്ച പാടുകള്‍ മന്ത്രി മായ്ക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...