കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബി നായിക് (40) ആണ് മരിച്ചത്. പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്. ജനുവരി 28 നായിരുന്നു അപകടം സംഭവിച്ചത്. 36 ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവെയാണ് മരണം. കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം പൊളിഞ്ഞുവീണ് ബിന്ദുവെന്ന വീട്ടമ്മ മരിച്ച അതേ കെട്ടിടത്തിനോട് ചേർന്നായിരുന്നു ഈ അപകടവും സംഭവിച്ചത്.

ഈ കെട്ടിടത്തോട് ചേർന്നുള്ള പഴയ ബാത്ത്‌റൂം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള പ്രവർത്തി നടക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിട ഭാഗം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ചത്. മകൾ നവമിയുടെ ചികിത്സയുടെ ഭാഗമായി കൂട്ടിരിക്കുന്നതിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ശുചിമുറിയിൽ എത്തിയപ്പോഴായിരുന്നു അപകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...