പെരുനാട്ടിൽ സ്വകാര്യ ബസിൽ നിന്നും കാൽവഴുതി വീണ് വയോധികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : പെരുനാട്ടിൽ സ്വകാര്യ ബസിന്റെ ഫുഡ് ബോർഡിൽ നിന്നും കാൽവഴുതി വീണ് വയോധികൻ മരിച്ചു. മേലേടത്തു മേലേതിൽ വീട്ടിൽ എം.പി കമലാസനൻ [75] ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 .30 നാണ് അപകടം ഉണ്ടായത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെരുനാട് ചന്തയിൽ നിന്നും മഠത്തുംപടിയിലേക്ക് പോയ ഗ്രേസ് എന്ന പേരിലുള്ള ബസിൽ നിന്നും പെരുനാട് അമ്പലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്.

കൊച്ചുമകളെ സ്കൂളിൽ വിടുന്നതിന് വേണ്ടി കുട്ടിയെ ബസിൽ കയറ്റിയ ശേഷം തിരിച്ചു ഇറങ്ങുമ്പോൾ ബസ്സ് മുൻപോട്ട് എടുത്തതാണ് അപകട കാരണമായി പറയുന്നത്. അലക്ഷ്യമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ ശ്യാമള. മക്കൾ ഷീബാ, വിനോദ്. സംസ്കാരം പിന്നീട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...