ഒമാനിലെ ദുഖും തുറമുഖത്തത് വീണ്ടും ആക്രമണം ഉണ്ടായെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഒമാനിലെ ദുഖും തുറമുഖത്തത് വീണ്ടും ആക്രമണം ഉണ്ടായെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി. ഡ്രോണാക്രമണത്തിനിടെ ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചെന്നാണ് റിപ്പോ‌ർട്ടുകൾ. സംഭവത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസവും ദുഖും തുറമുഖത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ജോലിക്കാരുടെ താമസ സ്ഥലത്തേക്കും ഇന്ധന ടാങ്കിന് സമീപത്തേക്കുമാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ ഒമാൻ അപലപിച്ചിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ദുബായ് അടക്കം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാർ ആശങ്കയിലാണ്. ജീവിതം മാർഗം തേടിയെത്തിയ തങ്ങൾ ഇപ്പോൾ ബോംബ് ഷെൽട്ടറുകൾ തേടേണ്ട അവസ്ഥയിലാണെന്ന് ദുബായിൽ ജോലി ചെയ്യുന്ന തൊഴിലാളി പ്രധാനമന്ത്രിയോട് പറഞ്ഞു. തന്നെയും ഒപ്പമുള്ളവരെയും എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാൻ ഇടപടണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിക്കുന്നുണ്ട്. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...