സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദേശം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഒഴിയാൻ തയ്യാറാകാത്ത കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ടെഹ്റാനിൽ തുടരുന്നുള്ളൂ എന്നും എംബസി അറിയിച്ചു.

ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർന്ന് ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...