ചിറ്റാര്‍ കട്ടച്ചിറയില്‍ അജ്ഞാത ജീവി ആടിനെ പിടിച്ചു ; പുലി എന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ അജ്ഞാത ജീവി ആടിനെ പിടിച്ചു. കഴിഞ്ഞ രാത്രിയിലാണ് കട്ടച്ചിറ വയലില്‍ വടക്കേക്കര വീട്ടില്‍ രാജമ്മയുടെ ആടിനെ അജ്ഞാത ജീവി പിടിച്ചത്. അഞ്ച് ആടുകളെ ആയിരുന്നു വീടിന് സമീപത്തെ കൂട്ടില്‍ കെട്ടിയിരുന്നത്. ഇതില്‍ ഒന്നിനെ കൂട്ടില്‍ കയറി പിടിക്കുകയായിരുന്നു. രാത്രിയില്‍ ആട് കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ വീടിന് വെളിയില്‍ ഇറങ്ങി നോക്കിയെങ്കിലും എന്ത് ജീവിയാണ് ആക്രമിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ആടിന്റെ ജഡം അജ്ഞാത ജീവി കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞിരുന്നു.

വീടിന് സമീപത്തെ കാട് പിടിച്ചു കിടക്കുന്ന പറമ്പിലൂടെ ആടിനെ വലിച്ചിഴച്ച് കൊണ്ടുപോയിരിക്കുന്നതും കാണാന്‍ കഴിയും. ചിറ്റാര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് കഴിഞ്ഞ കുറച്ചു കാലങ്ങളായി വന്യജീവി ആക്രമണം വര്‍ധിച്ചുവരികയാണെന്നും വനം വകുപ്പ് അധികൃതര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണം എന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....