യുഎസിൽ ഒമിക്രോൺ അതിവേഗം പടരുന്നു ; മരണനിരക്ക് ഡെൽറ്റയെക്കാളും ഉയർന്നത്

For full experience, Download our mobile application:
Get it on Google Play

കൊറോണ വൈറസിന്  ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദമായ ഒമിക്രോണ്‍  യുഎസിൽ അതിവേഗം പടർന്നുപിടിക്കുന്നു. ഒമിക്രോണ്‍ നിസാരനല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് അമേരിക്കയിലെ അവസ്ഥ. ഓരോ ദിവസവും രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുകയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. മരണനിരക്കും ഡെൽറ്റ വകഭേദത്തേക്കാൾ വളരെ ഉയർന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2,267 കൊവിഡ് മരണങ്ങളാണ് വ്യാഴാഴ്ച മാത്രം യുഎസിൽ റിപ്പോർട്ടിൽ ചെയ്തത്. വെള്ളിയാഴ്ച 3,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 5,38,028 പേരാണ് വെള്ളിയാഴ്ച രോഗബാധിതരായത്. ജനുവരി ആദ്യം ഒറ്റദിവസം 10 ലക്ഷം കേസുകൾ യുഎസിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഒമിക്രോണ്‍ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റഅടക്കമുള്ള മറ്റ് വകഭേദങ്ങള്‍ പിടിപെടാന്‍  സാധ്യത കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആര്‍) പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്‍റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഒമിക്രോൺ മൂലമുണ്ടാകുന്ന ആന്‍റിബോഡികൾ ഡെൽറ്റ വകഭേദത്തിനെ ​പ്രതിരോധിക്കുകയും, വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു. ഡെല്‍റ്റക്ക് മുമ്പുണ്ടായ വകഭേദങ്ങളെയും പ്രതിരോധിക്കാന്‍ കഴിവുള്ളവയാണ് എന്നാണ് ഐസിഎംആര്‍ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...