കുട്ടികളില്‍ കാണുന്ന കോവിഡ് രോ​ഗലക്ഷണങ്ങള്‍ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

 കോവിഡ് രണ്ടാംതരം​ഗത്തിന് കാരണമായ ഡെല്‍റ്റ വ്യാപനത്തില്‍ വളരെയധികം കുട്ടികള്‍ രോഗബാധിതരായിരുന്നു. ഒമിക്രോണ്‍ വകഭേദത്തിലും കുട്ടികള്‍ കൂടുതല്‍ രോ​ഗബാധിതരാകുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഒമിക്രോണ്‍ എന്ന പുതിയ വകഭേദം മൂലം കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കുട്ടികള്‍ വാഹകരായി മാറുകയും നിലവിലുള്ള ആരോ​ഗ്യപ്രശ്നങ്ങള്‍ കുട്ടികളുടെ ആരോ​ഗ്യസ്ഥിതിയെ കൂടുതല്‍ ​ഗുരുതരമാക്കുകയും ചെയ്തേക്കും. അതിനാല്‍ കുട്ടികളില്‍ ഈ അണുബാധയുടെ ലക്ഷണങ്ങള്‍ അറിയേണ്ടത് വളരെ പ്രധാനമാണ്. കോവിഡ് അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ക്ഷീണം.

കുട്ടികള്‍ അനുഭവിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്: തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മല്‍ എന്നിവയാണ് കുട്ടികളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. മുതിര്‍ന്നവരില്‍ കോവിഡ് ബാധിച്ചാല്‍ കാണുന്ന ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കുട്ടികളിലെ രോ​ഗലക്ഷണങ്ങള്‍ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിസാരം, തിണര്‍പ്പ് എന്നിവ കുട്ടികളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന കോവിഡ് ലക്ഷണങ്ങളാണ്. അതിശക്തമായ ചുമയും കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വാക്സിനേഷന്‍ എടുത്ത കുട്ടികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചു. വാക്സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് ആരോ​ഗ്യ പ്രശ്നങ്ങള്‍ കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുകെയില്‍ കുട്ടികളില്‍ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ നേരിയ തോതിലാണ് കാണപ്പെടുന്നത്. രോഗബാധിതരായ ശേഷം കുട്ടികളില്‍ കൂടുതലും ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ഇവ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍, വാക്സിനേഷന് കോവിഡിനെ തടയാന്‍ സാധിക്കില്ല. എന്നാല്‍ തീവ്രത കുറയ്ക്കാന്‍ സാധിക്കും.

15-നും 17-നും ഇടയില്‍ പ്രായമുള്ളവര്‍, എത്രയും വേഗം വാക്സിനേഷന്‍ എടുക്കേണ്ടത് പ്രധാനമാണ്. വാക്സിനേഷന്‍ കുട്ടികളില്‍ രോ​ഗത്തിന്റെ തീവ്രത കുറയ്ക്കുകയും ഗുരുതരമായ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാസ്‌ക് ധരിക്കുക, ശരിയായ ശുചിത്വം പാലിക്കുക എന്നിവയും അത്യന്താപേക്ഷിതമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ശ്രദ്ധിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...